
കൊച്ചി: ട്രെയിനിലെ ജനറൽകോച്ചിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ ആഭരണങ്ങളും പണവും മൊബൈൽഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് വേപ്പന്തട്ടൈ പെരമ്പല്ലൂർ മംഗളമേട് സ്വദേശി ബാബുവാണ് (41) പിടിയിലായത്.
തമിഴ്നാട്ടിൽനിന്ന് എറണാകുളത്തേക്കുവന്ന കാരക്കൽ എക്സ്‌പ്രസ് ട്രെയിനിലെ ഏറ്റവും പിന്നിലെ ജനറൽ കോച്ചിൽ 9ന് പുലർച്ചെയായിരുന്നു മോഷണം. തൊട്ടടുത്ത സീറ്റിൽ ബാഗുവച്ച് ഉറങ്ങിക്കിടന്ന തമിഴ്നാട് കരൂർ സ്വദേശി ലക്ഷ്മിയുടെ 5800രൂപയും രണ്ടുഗ്രാം സ്വർണമോതിരവും വെള്ളി ആഭരണവും 12000 രൂപയുടെ മൊബൈൽഫോണും ഉൾപ്പെടെ 46000 രൂപയുടെ സാധനങ്ങളാണ് കവർന്നത്.
എറണാകുളം റെയിൽവേ എസ്.ഐ ജി. സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതി പിടിയിലായി. മൊബൈൽഫോൺ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡാൻസാഫ് അംഗങ്ങളായ ഹരികൃഷ്ണൻ, അർജുൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |