SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

റിസോ‌ർട്ടിൽ നിന്ന് സ്വർണ്ണ വളകൾ മോഷ്ടിച്ചയാൾ പിടിയിൽ

sinju
കെ. സിഞ്ചു

വെള്ളത്തൂവൽ: റിസോർട്ടിൽ നിന്ന് സ്വർണ്ണ വളകൾ മോഷ്ടിച്ച പാലക്കാട് സ്വദേശി വെള്ളത്തൂവൽ പൊലീസിന്റെ പിടിയിൽ. പാലക്കാട് നെന്മാറ വെള്ളറ വീട്ടിൽ കെ. സിഞ്ചുവാണ് (26) വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായത്. 16നാണ് മോഷണം നടന്നത്. കുഞ്ചിത്തണ്ണി മേരിലാന്റ് ഭാഗത്തുള്ള റിസോർട്ടിൽ കുടുംബസമേതം താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ കുട്ടിയുടെ രണ്ട് സ്വ‌ർണ്ണ വളകളാണ് മോഷണം പോയത്.

സംഘം ഇരവികുളം സന്ദർശിക്കാൻ പോകുന്നതിന് മുമ്പായി കുട്ടിയുടെ കൈയിൽ കിടന്നിരുന്ന 26 ഗ്രാം തൂക്കമുള്ള വളകൾ ഊരി ബാഗിൽ വച്ച് റൂം പൂട്ടി താക്കോൽ റിസ്പഷനിൽ ഏൽപ്പിച്ചിരുന്നു. തിരികെ എത്തിയപ്പോൾ വളകൾ കാണാനില്ലായിരുന്നു. തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ എസ്.എച്ച്.ഒ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ.എം. ഷാജി, സീനിയർ സി.പി.ഒ എൽദോസ് മത്തായി, സി.പി.ഒ സജീവ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY