
വാഗമൺ: വില്പനയ്ക്കായി സൂക്ഷിച്ച നാല് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശി എസ്. ശ്രീകാന്തിനെയാണ് (26) പിടികൂടിയത്. കഴിഞ്ഞദിവസം വാഗമൺ കോട്ടമല മൂന്നാംഡിവിഷനിലെ വെയ്റ്റിംഗ് ഷെഡിന് സമീപം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്ലാസ്റ്റിക് ഡപ്പിയിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം ഹാഷിഷ് ഓയിൽ പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. തുടർന്നാണ് വാഗമൺ എസ്.ഐ കെ. സുനിൽകുമാർ, എ.എസ്.ഐ ഷിനോദ്, സി.പി.ഒ ജോജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |