ജയ്‌പൂർ: സ്വകാര്യ ഹോട്ടൽ കമ്പനിയിൽനിന്ന് അനധികൃതമായി പണം കൈപറ്റിയെന്ന ആരോപണത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ അന്വേഷണം. കമ്പനിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയതിന് കൈക്കൂലിയായി വാങ്ങിയ പണം ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ പേരിൽ ആഡംബര വില്ലകൾ വാങ്ങിയെന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണം.
അനന്ത ബ്രാൻഡിൽ റിസോർട്ടുകൾ നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ആനുകൂല്യങ്ങൾ നൽകിയെന്നതാണ് പരാതി. ഉദയ്‌പൂരിലെ ബുജ്ഹ്‌ഡയിൽ 20 വില്ലകളും അൽവാറിലെ അജബ്‌ഗഢിൽ 16 വില്ലകളും ഉൾപ്പെടെ 36 വില്ലകൾ അഗർവാളും കുടുംബാംഗങ്ങളും വാങ്ങിയെന്നാണ് ആരോപണം. ഏകദേശം 5.52 കോടി മുടക്കിയാണ് ഉദ്യോഗസ്ഥൻ ഇവ വാരിക്കൂട്ടിയതെന്നും ആരോപിക്കപ്പെടുന്നു.
2026 മാർച്ച് 27ന് കമ്പനിക്ക് ധനവകുപ്പ് പ്രത്യേക സാമ്പത്തിക ഇളവ് അനുവദിച്ചതായും അതേദിവസം 20 വില്ലകൾ കുടുംബാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്‌തതായും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. ഇതിൽ 10 വില്ലകൾ അഗർവാളിന്റെ പേരിലും 10 എണ്ണം ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം വിശദമായ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Rajasthan ACB has launched an investigation into IAS officer Shikhar Agrawal over allegations of favouring a private resort company and acquiring 36 villas worth approximately Rs 5.52 crore in Udaipur and Alwar in the names of family members at prices allegedly below market value.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |