വൈപ്പിൻ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് 48,500 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുകര മൂടെപറമ്പിൽ അലികുഞ്ഞ് (58) ആണ് അറസ്റ്റിലായത്. മുനമ്പം കോലാട്ടുപുറത്ത് ആന്റണിയുടെ ഭാര്യ നോജി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഖത്തറിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് രണ്ടുമാസം മുമ്പാണ് യുവതിയിൽ നിന്ന് പണം വാങ്ങിയത്. പിന്നീട് ഒരു വിവരവും ലഭ്യമല്ലാതെ വന്നതോടെയാണ് പരാതി നൽകിയത്.
പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് യുവതിയും ഭർത്താവും കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഷനിലെത്തി ബഹളം വച്ചിരുന്നു. ഒരു ദിവസം പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണിയും മുഴക്കി. അന്വേഷണ സംഘത്തിൽ എസ്.ഐ എം.എസ്. ഷെറി, ഗ്രേഡ് എസ്.ഐ ബിജു, എ.എസ്.ഐമാരായ സുനീഷ് ലാൽ, ബിജു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |