SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

പണം നൽകാതെ മുങ്ങിയ പ്രതി അറസ്റ്റിൽ

arrest

വിഴിഞ്ഞം: മാർജിൻ ഫ്രീ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഗൂഗിൾ പേയിൽ പണം അയച്ചെന്ന വ്യാജ സ്ക്രീൻഷോട്ട് കാട്ടി കടന്നു കളഞ്ഞ പ്രതിയെ ബംഗാളിൽനിന്ന് പിടികൂടി. പശ്ചിമ ബംഗാൾ മെഡിനാപൂർ ഗജിപൂർ സ്വദേശി മൃത്യുഞ്ജയ് പൊളിനെയാണ് (36)വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഷൈനിന്റെ ഉടമസ്ഥതയിൽ മുക്കോലയിൽ പ്രവർത്തിക്കുന്ന മാർജിൻഫ്രീ മാർക്കറ്റിൽ നിന്ന് കഴിഞ്ഞ ജൂലായ് 21മുതൽ ആഗസ്റ്റ് 23 വരെയുള്ള കാലയളവിൽ 11 തവണയാണ് പ്രതി 2,​20,​000 രൂപയോളം സാധനങ്ങൾ വാങ്ങിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.നസീർ, എസ്.സി. പി.ഒ വിനയകുമാർ, സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY