SignIn
Kerala Kaumudi Online
Sunday, 01 November 2026 1.11 PM IST

ആളില്ലാത്ത തക്കം നോക്കി വീട്ടിൽ കയറി; സാധനങ്ങൾ നശിപ്പിച്ചു, മലമൂത്രവിസർജനം നടത്തി ഉൾവശം വൃത്തികേടാക്കി

police
അതിക്രമം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

കണ്ണൂർ: വീട്ടമ്മ പുറത്തുപോയ തക്കംനോക്കി വീട്ടിനുള്ളിൽ കയറി അതിക്രമം. വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും വീട്ടിനുള്ളിൽ മലമൂത്രവിസർജനം നടത്തി വൃത്തികേടാക്കുകയും ചെയ്‌തു. പാനൂർ ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്‌പലതയുടെ വീട്ടിലാണ് അതിക്രമം.

ഇന്നലെ ഉച്ചയോടെ വീട്ടമ്മ വീടുപൂട്ടി പുറത്തുപോയിരുന്നു. വൈകിട്ട് ആറുമണിയോടെ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്‌സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വീടിന്റെ വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു.

എന്നാൽ, ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന മിഠായികളൊഴികെ മറ്റൊന്നും നഷ്‌ടപ്പെട്ടിട്ടില്ല. ചേതാവൂർ‌ ഹയർസെക്കന്ററി സ്‌കൂളിലെ ശുചീകരണ തൊഴിലാളിയാണ് പുഷ്‌പലത. വീട്ടമ്മയുടെ പരാതിയിൽ പാനൂർ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary

A house in Panoor, Kannur, was vandalised while the owner was away. Household items were damaged, and sweets were stolen from the fridge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROPERTY DAMAGE, INVESTIGATION, KERALAPOLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY