SignIn
Kerala Kaumudi Online
Saturday, 19 September 2026 2.28 AM IST

ക്ഷേത്രമതിൽ കെട്ടിനുള്ളിൽ മരവടി ആക്രമണം: പ്രതി പിടിയിൽ

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുനിലംകോട് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ വെച്ച് മുള്ളൂർക്കര സ്വദേശികളായ ഒറവൻ കുഴിക്കൽ അജിത് (28), ബന്ധു വിഷ്‌ണു (25) എന്നിവരെ മരവടി കൊണ്ട് ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിവിധ കേസുകളിലെ പ്രതി സ്മിത്താണ് വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 6ന് വൈകീട്ട് 6 മണിക്കാണ് സംഭവം.തലയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് അജിത്ത് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജിത്തിന്റെ പരാതിയിൽ വധശ്രമം അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു പ്രതി അമീന് വേണ്ടി അന്വേഷണമാരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

പടം: സ്മിത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY