SignIn
Kerala Kaumudi Online
Sunday, 20 September 2026 3.21 AM IST

ബാറിലെ കത്തിക്കുത്ത് : ഒന്നാം പ്രതിയ്ക്ക് നാലുവർഷം കഠിനതടവ്

കോട്ടയം : മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. പുതുശ്ശേരി സുബിനെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്. 2019 ഒക്ടോബർ 9 ന് അതിരമ്പുഴ ലയാ ബാറിൽ വച്ച് അജിത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന എ.ജെ തോമസ്, നിർമ്മൽ ബോസ്, എ.അൻസാരി എന്നിവർ അന്വേഷണം നടത്തി. സി.ആർ രാജേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി അഡ്വ.സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ്, അഡ്വ.അഖിൽ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY