
കൊച്ചി: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനും കൊച്ചി എം.എൽ.എയുമായ മുഹമ്മദ് ഷിയാസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതികരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കോട്ടപ്പുറത്ത് താമസിക്കുന്ന കൊല്ലം കുണ്ടറ ചന്ദനത്തോപ്പ് കെട്ടിടത്തിൽ വീട്ടിൽ മുഹമ്മദ് റഫീക്കാണ് (51) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് മുഹമ്മദ് ഷിയാസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട പോസ്റ്റിന് താഴെയാണ് എം.എൽ.എയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന കമന്റിട്ടത്. എം.എൽ.എയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കൊല്ലത്ത് കശുഅണ്ടി വ്യവസായം നടത്തിയിരുന്ന ഇയാൾ നിലവിൽ ആലുവയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |