ചേലക്കര: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ചേലക്കര പത്തുകുടി സ്വദേശിനിയായ 18കാരിയാണ് പരാതിക്കാരി. ബസിൽനിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പത്തുകുടി റോഡിൽവച്ചാണ് അതിക്രമമുണ്ടായതെന്നാണ് പരാതി.
ബൈക്കിലെത്തിയ യുവാവ് അന്തിമഹാകാളൻ കാവിലേക്കുള്ള വഴി ചോദിശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |