SignIn
Kerala Kaumudi Online
Monday, 21 September 2026 3.32 PM IST

ഭാര്യയെ തട്ടിക്കൊണ്ടു പോയതറിഞ്ഞ്  യുവാവ് നേരെ എത്തിയത് തട്ടിക്കൊണ്ടുപോയയാളുടെ വീട്ടിൽ, രണ്ട് പേരേയും അറസ്റ്റ് ചെയ്ത് പൊലീസ് 

kidnapping-

പാട്ന : ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നറിഞ്ഞ യുവാവ് നേരിട്ടെത്തി മോചിപ്പിച്ചു. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദർ ബ്ലോക്കിലെ മതോഖർ ഗ്രാമത്തിലാണ് സംഭവം. ഷെയ്ഖ്പുരയിലെ ഹുസൈനാബാദിലാണ് ജൂലായ് പതിനാറിന് രാജുവിന്റെ ഭാര്യയെ വികാഷ് കുമാർ എന്നയാൾ തട്ടിക്കൊണ്ടു പോയത്. ഭാര്യയെ രക്ഷിക്കാൻ പിസ്റ്റളും വെടിയുണ്ടകളും കൊണ്ടാണ് രാജു തിരക്കി ഇറങ്ങിയത്. രാജു വീട്ടിലില്ലാത്ത സമയത്താണ് ഭാര്യയെ വികാഷ് കുമാർ തട്ടിക്കൊണ്ടുപോയത്.

വികാഷ് കുമാറിന്റെ വീട്ടിലെത്തി തോക്കു ചൂണ്ടി ബഹളം വച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുപോയതിന് വികാസിനെതിരെയും ആയുധ നിയമപ്രകാരം രാജുവിനെതിരെയും കേസെടുത്തു. യുവതിയെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. യുവാവിൽ നിന്നും പിസ്റ്റളും ഏഴ് വെടിയുണ്ടകളും പിടികൂടിയതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KIDNAPPING, POLICE, GUN, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY