ബംഗളൂരു: വിവാഹം കഴിഞ്ഞ് നാലാം മാസം സ്‌കൂൾ അദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ശ്വേത (25) ആണ് മരിച്ചത്. ഭർത്താവും ഭർതൃസഹോദരിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന ശ്വേതയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നാല് മാസം മുൻപ് പ്രണയിച്ച് വിവാഹിതയായ ശ്വേത തുടക്കം മുതൽ തന്നെ ഭർത്താവിൽ നിന്നും ഇയാളുടെ മൂത്ത സഹോദരിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ശ്വേതയുടെ ആത്മഹത്യാക്കുറിപ്പിലും ഭർതൃവീട്ടുകാരുടെ ഉപദ്രവങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ...' മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വികാരനിർഭരമായ വരികളാണ് ശ്വേത കുറിച്ചിരിക്കുന്നത്. 'ഞാൻ മരിക്കുകയാണെങ്കിൽ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ. ഞാൻ തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ദയവുചെയ്ത് എന്നെ ആരും കുറ്റപ്പെടുത്തരുത്' -ശ്വേത കുറിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃസഹോദരിക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 25-year-old school teacher, Shweta, was found dead by hanging in her Bengaluru home four months after her marriage. Police recovered a suicide note implicating her husband and sister-in-law for her death. Relatives reported she faced severe harassment since marriage. Police have registered a case against the husband and sister-in-law, initiating an investigation based on the suicide note.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |