SignIn
Kerala Kaumudi Online
Sunday, 28 June 2026 10.54 PM IST

തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ താമരശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി

READ ENGLISH VERSION

pathanamthitta

തിരുവനന്തപുരം : രണ്ടുമാസം മുൻപ് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെ താമരശ്ശേരി അടിവാരത്ത് കണ്ടെത്തി. അടിവാരത്ത് പ്രവർത്തിക്കുന്ന സൺ സ്പാ ആൻഡ് ആയുർവേദിക്ക് എന്ന മസാജ് സെന്ററിൽ നിന്നുമാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 12 ന് കാണാതായ വർക്കല സ്വദേശിനിയായ 28 കാരിയെയാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഈ സ്ഥാപനത്തിലെത്തിയതെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന വിവരം. യുവതിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ ഈ മാസം 24 നാണ് വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MISSING WOMEN, MISSING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY