SignIn
Kerala Kaumudi Online
Sunday, 09 August 2026 8.58 PM IST

ജന്തർ മന്ദറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം ; ടി ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

READ ENGLISH VERSION

tg-mohandas-
ടി.ജി. മോഹൻദാസ്

തിരുവനന്തപുരം : ജന്തർ മന്ദറിൽ സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മോഹൻദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഡൽഹി ജന്ത‌ർ മന്തറിലെ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. സമരത്തിൽ പങ്കെടുത്ത യുവതികൾക്കെതിരെയും അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയിരുന്നു,​ സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടരി ടി.ടി. ജിസ്മോനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്തെത്തി. എന്നാൽ കേസിൽ പൊലീസ് ടി.ജി. മോഹൻദാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വിദ്യാർത്ഥികൾക്കെതിരെ ഹീനമായ പരാമർശങ്ങളാണ് ടി.ജി. മോഹൻദാസ് നടത്തിയത്. അശ്ലീലവും അധിക്ഷപവും നിറഞ്ഞ വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ യു ട്യൂബ് ചാനൽ വഴി വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്.ഐ.ആർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TG MOHANDAS, TG MOHANDAS POLICE CUTODY, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY