SignIn
Kerala Kaumudi Online
Friday, 31 July 2026 4.16 PM IST

വടകര എംഡിഎംഎ കേസിന് പിന്നിൽ വൻ സംഘം? മുഖ്യ കണ്ണിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന

READ ENGLISH VERSION
vadakara-mdma-case
അറസ്റ്റിലായ പ്രതികൾ

കോഴിക്കോട്: വടകരയിൽ മൂന്ന് അദ്ധ്യാപികമാർ ഉൾപ്പെടെ നാലുപേർ പിടിയിലായ എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിൽ ഒരാളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. പിടിയിലായ അദ്ധ്യാപികമാരുടെയും ഡെലിവറി ബോയിയുടെയും വാട്‌സാപ്പ് സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പല ജില്ലകളിലായി ലഹരി വസ്‌തുക്കൾ എത്തിക്കുന്നത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരിവിൽക്കുമ്പോൾ അദ്ധ്യാപികമാർക്ക് ലഭിക്കുന്ന പണം ഡെലിവറി ബോയി വഴിയാണ് ഇയാൾക്ക് കൈമാറിയിരുന്നത്. വയനാട് സ്വദേശിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജ്യൂക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അദ്ധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജ്യൂക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി പി നീഷ്‌മ, ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസ് എന്നിവരാണ് ഇതുവരെ കേസിൽ പിടിയിലായിട്ടുള്ളത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിജിലിന്റെ അക്കൗണ്ടിൽ ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജിജിലിന്റെ ഫോൺ സൈബർ സെല്ല് പരിശോധിക്കുകയാണ്.

English Summary

Investigators in the Vadakara MDMA case have identified a key mastermind, a Wayanad native, allegedly supplying drugs across multiple districts. This follows the arrest of three teachers and a delivery agent. Bank transactions revealed millions transferred, with the delivery agent's account showing over ₹1 crore in six months, linked to payments for the mastermind.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKARA MDMA CASE, VADAKARA DRUG CASE, MDMA CASE MAIN ACCUSED, VADAKARA LAHARI CASE, DRUG CASE TEACHERS ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY