SignIn
Kerala Kaumudi Online
Wednesday, 04 November 2026 8.46 PM IST

ഭർത്താവ് പിന്നിലേക്കെടുത്ത കാർ ഇടിച്ച് മുൻ പ്രധാനാദ്ധ്യാപിക മരിച്ചു, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

accident
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ,​ ശോഭന കുമാരി

കോട്ടയം: ഭർത്താവ് ഓടിച്ച കാർ പിന്നിലേക്ക് വന്നിടിച്ച് ഭാര്യ മരിച്ചു. കോട്ടയം കിടങ്ങൂർ സൗത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പട്ടേലിൽ ശോഭന കുമാരി (66)യാണ് മരിച്ചത്. ശോഭന കുമാരിയും ഭർത്താവ് മുരളീധരൻ പിള്ളയും പുറത്തുപോയി വന്നശേഷം കാർ തിരികെ ഭർത്താവ് ഷെഡിലേക്ക് കയറ്റുമ്പോഴാണ് അപകടമുണ്ടായത്. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്‌കൂൾ റിട്ടയേർഡ് ഹെഡ്‌മിസ്‌ട്രസാണ് ശോഭന കുമാരി.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. മുരളീധരൻ പിള്ള കാർ റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടമായി ശോഭന കുമാരിയെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ഉടനെ ശോഭന കുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

English Summary

A 66-year-old woman, Shobhana Kumari, died after her husband accidentally reversed their car into her near their home in Kidangoor South, Kottayam. The accident occurred while her husband, Muraleedharan Pillai, was parking the car in the shed after they returned from an outing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOBHANA KUMARI, ACCIDENT, CAR REVERSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY