SignIn
Kerala Kaumudi Online
Saturday, 04 July 2026 1.18 PM IST

വിദേശ വനിതകളെ പാകിസ്ഥാനിലെത്തിച്ച് കൂട്ടബലാത്സംഗം  ചെയ്തു; വിദേശകാര്യ മന്ത്രിയുടെ ബന്ധു പിടിയിൽ

woman
പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: ലഹോറിൽ വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മുഹമ്മദ് റാസ ദറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉൾപ്പടെ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. അഞ്ചുപേരാണ് കേസിൽ പ്രതികൾ. ഒരാൾ ഒളിവിലാണെന്നാണ് വിവരം.

നെതർലൻഡ്‌സിൽ നിന്നും വെനസ്വേലയിൽ നിന്നും എത്തിയ രണ്ട് വിദേശ വനിതകളെ ജൂൺ 29നാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇരകളിലൊരാളുടെ പിതാവാണ് പരാതി നൽകിയത്. 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വച്ചാണ് ഇരുവരും റാസ ദറിനെ പരിചയപ്പെടുന്നത്. പിന്നാലെ പ്രതി ഇവരെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ക്രിപ്‌റ്റോകറൻസി സംരംഭത്തിൽ ഇവർ പാർട്ണർമാരായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വനിതകൾക്ക് പാകിസ്ഥാനിലെത്താനായി വിസ ശരിയാക്കി നൽകിയതും റാസയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREIGN WOMEN ASSAULT, PAKISTAN NEWS, PAKISTAN FOREIGN MINISTER RELATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY