വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ ഗൂഗിളിലെ മുതിർന്ന ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവച്ചുകൊന്നു. ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി വ്രസെനെ (56) അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വെടിവയ്പ്പ് നടന്നെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ശീതളിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് പുറത്ത് വെടിയേറ്റ് കിടന്ന 23കാരനായ മകൻ ജെയ്‌സൺ വ്രസെനെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജെസീക്ക എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. ഗൂഗിളിൽ എൻജിനീയറിംഗ് ലീഡറായിരുന്നു ശീതൾ.
An Indian-origin senior Google executive, Sheetal Vrasel (57), was allegedly shot dead by her husband in Georgia, USA. Her 23-year-old son was also injured in the incident and is undergoing treatment. Police arrested her husband Kirk B. Vrasel and launched an investigation, with a family dispute suspected as the reason behind the attack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |