
കൊച്ചി: പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്തുടർന്ന് ശല്യംചെയ്യുകയും ചെയ്ത പോക്‌സോ കേസ് പ്രതി പൊലീസിന്റെ പിടിയിലായി. പെൺകുട്ടി പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന പ്രതി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്ഥാപനത്തിലെ ഡാൻസ് ഹാളിൽവച്ച് പ്രതി പെൺകുട്ടിയെ തടഞ്ഞുനിറുത്തി. ശേഷം മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവച്ച് അസഭ്യം പറയുകയും കേസ് പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |