SignIn
Kerala Kaumudi Online
Thursday, 03 September 2026 8.33 PM IST

16കാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം, കാറിൽ കയറ്റി മൂന്ന് തവണ പീഡിപ്പിച്ചു: അദ്ധ്യാപികയ്‌ക്കെതിരായ കേസിൽ വിചാരണ

READ ENGLISH VERSION
teacher-
ബ്രോൺവെൻ ജെയിംസ്

ലണ്ടൻ: 16കാരനായ വിദ്യാർത്ഥിയുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. വിൽറ്റ്ഷയറിലെ ചിപ്പൻഹാമിൽ താമസിക്കുന്ന 30 കാരിയായ ബ്രോൺവെൻ ജെയിംസിനെതിരെയാണ് നാല് കുറ്റങ്ങൾ അടക്കം ചുമത്തി പൊലീസ് കേസെടുത്തത്. ഇവർ കായിക അദ്ധ്യാപികയായി ജോലി ചെയ്യുന്ന സതാംപ്ടണിലുള്ള ബിറ്റർൺ പാർക്ക് സ്‌കൂളിലെ ഒരു ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

അതേസമയം, തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബ്രോൺവെൻ ജെയിംസ് നിഷേധിച്ചു. മറ്റൊരു വിദ്യാർത്ഥിയുടെ പ്രേരണയെത്തുടർന്നാണ് വിദ്യാർത്ഥി ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ധ്യപിക കോടതിയെ അറിയിച്ചു. എന്നാൽ അദ്ധ്യാപിക തന്റെ പദവി ഉപയോഗിച്ച് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ചെന്ന് പ്രോസിക്യൂട്ടർ എഡ്വേർഡ് കൽവർ കോടതിയെ അറിയിച്ചു. സ്ഥിരമായി ചാറ്റ് ചെയ്ത് ആ ബന്ധം ലൈംഗികതയിലേക്ക് എത്തുകയായിരുന്നെന്നും അദ്ധ്യാപിക തന്റെ കാറിൽ കയറ്റി സതാംപ്ടണിലെ വെസ്റ്റൺ ഷോറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവരും തമ്മിൽ മൂന്നോ നാലോ തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. ബന്ധം പ്രണയത്തിലേക്കും ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചെന്നും പ്രോസിക്യൂട്ടർ പറയുന്നു. നമ്പർ 8 എന്ന പേരിലാണ് അദ്ധ്യാപിക 16കാരന്റെ നമ്പർ സേവ് ചെയ്തതെന്നും കോടതിയെ അറിയിച്ചു.

ജെയിംസ് മുമ്പ് ചിപ്പൻഹാമിലെ ഹാർഡൻഹുയിഷ് സ്‌കൂളിലും ബിറ്റർനെ പാർക്ക് സ്‌കൂളിലും പഠിപ്പിച്ചിരുന്നുവെന്ന് വിൽറ്റ്‌ഷെയർ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം സാലിസ്ബറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ബ്രാൺവെൻ ജെയിംസ് സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2003 ലെ ലൈംഗിക കുറ്റകൃത്യ നിയമം അനുസരിച്ച് പരസ്പര സമ്മതമുണ്ടെങ്കിലും 16 ഉം 17 ഉം വയസ്സുള്ള വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണ്. വിചാരണ ഏഴ് ദിവസം നീണ്ടുനിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHER SEX CASE, 16 YEAR OLD STUDENT, TEACHER STUDENT CASE, KERALA TEACHER CASE, ADHYAPIKA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY