ധാക്ക : വിവാഹേതര ബന്ധം ആരോപിച്ച് , ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ലിംഗം യുവതി മുറിച്ചെടുത്തു. ബംഗ്ലാദേശിലെ ഫരീദാബാദ് സ്വദേശി ഹനീഫിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഹനീഫ് ഉറക്കെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി ഹനീഉഫിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ യ
ഇയാൾ രണ്ടാമതൊരു വിവാഹത്തിന് മുതിർന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ഹനീഫും ഭാര്യ സുമിയയും തമ്മിൽ വിവാഹനാൾ മുതൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭർത്താവിന്റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. ഹനീഫിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഹനീപിനെയാണ്. ഹനീഫ് നിലവിളിച്ച് ഓടുന്നതടക്കം സമീപത്തെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സുമിയയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കേരളത്തിൽ നടന്ന സംഭവമാണെന്ന രീതിയിലും ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |