SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

പേട്രിയറ്റ് രാജകീയം

a

മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​'​പേ​ട്രി​യ​റ്റ് ​" ​സി​നി​മ​യി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ജെ.​പി.​ ​സു​ന്ദ​രം​ ​എ​ന്ന​ ​ജെ.​പി.​എ​സ് ​ആ​യി​ ​എ​ത്തി​ ​പ്രേ​ക്ഷ​ക​രെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​ ​രാ​ജീ​വ് ​മേ​നോ​ൻ.​ ​അ​സാ​ധാ​ര​ണ​മാ​യ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​അ​ച്ഛ​നാ​യി​ ​നി​റ​ഞ്ഞു​നി​ന്നു​ ​രാ​ജീ​വ് ​ക​ഥാ​പാ​ത്രം.​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​രാ​ജീ​വ് ​മേ​നോ​നെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​സ്‌​ക്രീ​നി​ൽ​ ​ക​ണ്ട​ത് 28​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷ​മാ​ണ്.​ ​'​ഹ​രി​കൃ​ഷ്ണ​ൻ​സ്"​ ​എ​ന്ന​ ​മ​മ്മൂ​ട്ടി​ ​-​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ൽ​ ​രാ​ജീ​വ് ​അ​വ​ത​രി​പ്പി​ച്ച​ ​ഗു​പ്‌​ത​ൻ​ ​പ്രേ​ക്ഷ​ക​മ​ന​സി​ൽ​ ​ഇ​പ്പോ​ഴും​ ​ഇ​റ​ങ്ങി​പോ​കാ​തെ​ ​നി​ൽ​ക്കു​ന്നു.​ ​രാ​ജീ​വ് ​മേ​നോ​ന്റെ​ ​വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ.


വ​ഴി​ ​തി​രി​ച്ച​ ​ ഫോ​ട്ടോ​ഗ്ര​ഫി
അ​തി​മ​നോ​ഹ​ര​മാ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ന്ന​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​ആ​ദ്യ​മാ​യി​ ​ല​ഭി​ച്ച​ ​ക്യാ​മ​റ​യി​ൽ​ ​പോ​ലും​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.​ ​സം​വി​ധാ​യ​ക​നാ​യ​പ്പോ​ൾ​ ​പി​റ​ന്ന​ത് ​മ​നോ​ഹ​ര​മാ​യ​ ​സി​നി​മ​ക​ൾ.​ ​മി​ൻ​സാ​ര​ക്ക​ന​വ്,​ ​ക​ണ്ടു​ ​കൊ​ണ്ടേ​ൻ​ ​ക​ണ്ടു​ ​കൊ​ണ്ടേ​ൻ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ൽ​ ​എ​ല്ലാം​ ​ക​ഥ​ ​പോ​ലെ​ ​വി​ഷ്വ​ലു​ക​ളും​ ​സൗ​ന്ദ​ര്യം​ ​പ​ക​ർ​ന്നു.​ ​ആ​ ​സി​നി​മ​യു​ടെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ത് ​രാ​ജീ​വ് ​അ​ല്ലെ​ന്നു​കൂ​ടി​ ​ഓ​ർ​ക്ക​ണം.​ ​ഫോ​ട്ടോ​ഗ്രാ​ഫി​യോ​ടു​ള്ള​ ​സ്വ​പ്നം​ ​ആ​ണ് ​രാ​ജീ​വി​നെ​ ​ചെ​ന്നൈ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​എ​ത്തി​ച്ച​ത്.​ ​സ​ത്യ​ത്തി​ൽ,​ ​ഇ​വി​ടം​ ​മു​ത​ൽ​ ​ആ​ണ് ​രാ​ജീ​വ് ​എ​ന്ന​ ​ച​ല​ച്ചി​ത്ര​ക്കാ​ര​ന്റെ​ ​പി​റ​വി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ഫാ​ഷ​ൻ​ ​ഷൂ​ട്ടു​ക​ളു​ടെ​യും​ ​കോ​ർ​പ​റേ​റ്റ് ​ഫി​ലി​മു​ക​ളു​ടെ​യും​ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​ലോ​കം​ ​പു​തു​വ​ഴി​ക​ൾ​ ​തു​റ​ന്നു​ന​ൽ​കി.​ ​സു​ന്ദ​ര​നാ​യ​ ​ഛാ​യാ​ഗ്രാ​ഹ​ക​നെ​ ​സി​നി​മാ​താ​ര​ങ്ങ​ൾ​ ​പോ​ലും​ ​അ​ത്ഭു​ത​ത്തി​ൽ​ ​നോ​ക്കി.​ ​എ​ന്നാ​ൽ,​ ​ക്യാ​മ​റ​യു​ടെ​ ​പി​ന്നി​ൽ​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​രാ​ജീ​വി​ന് ​താ​ത്‌​പ​ര്യം.​ ​'​റോ​ജ​"​ ​സി​നി​മ​യി​ൽ​ ​അ​ര​വി​ന്ദ് ​സ്വാ​മി​യു​ടെ​ ​വേ​ഷ​ത്തി​ലേ​ക്ക് ​മ​ണി​ര​ത്നം​ ​ക​ണ്ട​ത് ​രാ​ജീ​വി​നെ.​ ​എ​ന്നാ​ൽ​ ​ആ​ ​അ​വ​സ​രം​ ​സ്നേ​ഹ​ത്തോ​ടെ​ ​നി​ര​സി​ച്ചു​ ​എ​ന്നു​ ​പ​റ​യു​മ്പോ​ൾ​ ​ഇ​പ്പോ​ഴും​ ​രാ​ജീ​വി​ന് ​ഒ​രു​ ​ചെ​റു​പു​ഞ്ചി​രി​ ​മാ​ത്രം.

സു​ന്ദ​ര​മാ​യ​ ​ '​ബോം​ബേ"ഫ്രെ​യിം
യു​വ​ത്വ​ത്തി​ന്റെ​ ​ആ​ഘോ​ഷം​ ​തീ​ർ​ത്ത​ ​'​മി​ൻ​സാ​ര​ക്ക​ന​വ്'.​ ​രാ​ജീ​വ് ​മേ​നോ​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭം.​ ​നാ​യ​ക​ന്മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​എ​ത്തി​യ​ത് ​അ​ര​വി​ന്ദ് ​സ്വാ​മി​ .​ ​സാ​ക്ഷാ​ൽ​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​റോ​ജ​യി​ലെ​ ​നാ​യ​ക​ൻ​ .​ ​അ​താ​ണ് ​രാ​ജീ​വ് ​മേ​നോ​ൻ​ ​എ​ന്ന​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ.​ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ​ ​ലോ​ക​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​സി​നി​മ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​സ​രം​ ​മൂ​ന്നു​ത​വ​ണ​ ​വ​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ന​ഷ്ട​പ്പെ​ട്ടു.​ ​അ​ത് ​ഒ​രു​ ​വാ​ശി​യാ​യി​ ​മാ​റി.​പ്ര​താ​പ് ​പോ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'ചൈ​ത​ന്യ​" ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​നാ​ണ് ​ആ​ദ്യ​മാ​യി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​പി​ന്നാ​ലെ
ഗി​രീ​ഷ് ​ക​ർ​ണാ​ടി​ന്റെ​ ​'​ചെ​ലു​വി​"​ ​എ​ന്ന​ ​ഹി​ന്ദി​ ​സി​നി​മ​ .​ ​ഛാ​യാ​ഗ്ര​ഹ​ണ​ ​യാ​ത്ര​ക​ൾ​ ​തു​ട​ർ​ന്നു.​ ​മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ബോം​ബേ​"യു​ടെ​ ​മ​നോ​ഹ​ര​മാ​യ​ ​ഫ്രെ​യി​മു​ക​ൾ​ 30​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ഴും​ ​ചാ​രുത പകരുന്നു. രാജീവ് മേനോന്റെ ഏറ്റവും മികച്ച ഫ്രെയിമുകൾ ബോം​ബേ​'​യിലേതാണെന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നു. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ സിനിമയിൽ രാജീവിന്റെ അമ്മയും പ്രശസ്ത ഗായികകുമായ കല്യാണി മേനോൻ മുഖം കാണിച്ചിട്ടുണ്ട്. ഐ​ശ്വ​ര്യ​ ​റാ​യ്‌​യു​ടെ​ ​സം​ഗീ​ത​ ​അ​ദ്ധ്യാ​പി​ക​യാ​യി​.


സ​ർ​വം​ ​ സം​ഗീ​ത​ ​ മ​യം
കൊ​ച്ചി​യി​ൽ​ ​ജ​നി​ച്ച​ ​രാ​ജീ​വ് ​വ​ള​ർ​ന്ന​ത് ​എ​ല്ലാം​ ​ചെ​ന്നൈ​യി​ൽ.​ ​രാ​ജീ​വ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​എ​ല്ലാം​ ​പാ​ട്ടി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഫീ​ച്ച​ർ​ ​സി​നി​മ​യു​ടെ​ ​പേ​ര് ​സ​ർ​വം​ ​താ​ള​മ​യം.​ ​ജി.​വി.​ ​പ്ര​കാ​ശും​ ​നെ​ടു​മു​ടി​ ​വേ​ണു​വും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യും​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​സി​നി​മ​ ​പ​ത്തൊ​ൻ​പ​തു​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ഒ​രു​ക്കി​യ​ ​മൂ​ന്നാ​മ​ത്തെ​ ​സം​വി​ധാ​ന​ ​സം​രം​ഭം​ ​ആ​യി​രു​ന്നു.​ ​പു​ത്തം​ ​പു​തു​കാ​ല​ത്തി​ലെ​ ​ആ​ന്തോ​ള​ജി​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടെ​ ​സം​വി​ധാ​ന​ ​സം​രം​ഭ​ങ്ങ​ൾ​ ​എ​ല്ലാം​ ​ത​മി​ഴി​ൽ.


അ​ഭി​ന​യം​ ​ഒ​രി​ക്ക​ലും​ ​രാ​ജീ​വി​നെ​ ​പ്ര​ലോ​ഭി​പ്പി​ച്ചി​ല്ല.​ ​ക്യാ​മ​റ​യു​ടെ​ ​പി​ന്നി​ൽ​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​അ​ന്ന് ​ഫാ​സി​ലി​ന്റെ​യും​ ​ഇ​പ്പോ​ൾ​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​യും​ ​നി​ർ​ബ​ന്ധം​ ​കാ​ര​ണം​ ​ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ലേ​ക്ക് ​വ​ന്നു​ ​എ​ന്ന് ​ഉ​റ​പ്പ് .​ ​വി​ടു​ത​ലൈ,​ ​സ​ബ്‌​ധാം​ ​എ​ന്നീ​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ലും​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​പേ​ട്രി​യ​റ്റ് ​സി​നി​മ​യി​ൽ​ ​ജെ.​പി.​എ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​മ​റ്റൊ​രു​ ​മു​ഖ​മി​ല്ലെ​ന്ന് ​തീ​ർ​ച്ച.​ ​പേ​ട്രി​യ​റ്റി​ൽ​ ​ഏ​റ്റ​വും​ ​ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട​ത് ​രാ​ജീ​വ് ​ക​ഥാ​പാ​ത്രം​ ​ത​ന്നെ.​ ​തു​ട​ക്ക​ത്തി​ലെ​ ​പോ​ലെ​ ​ഇ​പ്പോ​ഴും​ ​പ​ര​സ്യ​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ൽ​ ​സ​ജീ​വ​മാ​ണ് ​രാ​ജീ​വ്.​ ​

ഒ​പ്പം​ ​ഡോ​ക്യു​മെ​ന്റ​റി​ ​നി​ർ​മ്മാ​ണം.​ ​മൈ​ൻ​സ് ​സ്‌​ക്രീ​ൻ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​എ​ന്ന​ ​സ്ഥാ​പ​ന​വും​ ​ന​ട​ത്തു​ന്നു.​ ​സം​ഗീ​ത​ ​വ​ഴി​യി​ലും​ ​രാ​ജീ​വ് ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​സ​ർ​വം​ ​താ​ള​മ​യ​ത്തി​ലെ​ ​'​വ​ര​ലാ​മാ​"​ ​എ​ന്ന​ ​ഗാ​ന​ത്തി​ന് ​ഈ​ണം​ ​ഒ​രു​ക്കി.​ ​ സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ ​സു​ഹൃ​ത്തും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നും​ ​എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ആ​ണ്.​ ​ഏ​റെ​ ​പ്ര​സി​ദ്ധ​മാ​യ​ ​പ​ല​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളും​ ​ഈ​ ​കോം​ബോ​യി​ൽ​ ​പി​റ​ന്ന​താ​ണ്.​ ​ഭാ​ര്യ​ ​ല​ത​ ​മേ​നോ​ൻ​ ​പ​ര​സ്യ​ ​ചി​ത്ര​ ​സം​വി​ധാ​യി​ക​യാ​ണ്.​ ​സ​ര​സ്വ​തി​യും​ ​ല​ക്ഷ്‌​മി​യു​മാ​ണ് ​മ​ക്ക​ൾ.​ ​സ​ര​സ്വ​തി​ ​അ​ഭി​നേ​ത്രി​യാ​ണ്.​ ​അ​തേ​സ​മ​യം​ ​രാ​ജീ​വ് ​വീ​ണ്ടും​ ​ക്യാ​മ​റ​യ്ക്ക് ​പി​ന്നി​ലേ​ക്ക് ​പോ​കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​നാ​യ​ക​ൻ​ ​ര​ജ​നി​കാ​ന്ത്.​ ​നി​ർ​മ്മാ​ണം​ ​ക​മ​ൽ​ഹാ​സ​ൻ.​ ​സം​വി​ധാ​നം​ ​നെ​ൽ​സ​ൻ.​ ​ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ലേ​ക്ക് ​എ​പ്പോ​ൾ​ ​എ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​ഇ​ട​വേ​ള​ ​പ്ര​തീ​ക്ഷി​ക്കാം​ ​എ​ന്നാ​കും​ ​മ​റു​പ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAJEEV, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA