SignIn
Kerala Kaumudi Online
Monday, 17 August 2026 1.09 AM IST

രാജീവ് ചന്ദ്രശേഖറും തുഷാറും കൂടിക്കാഴ്ച നടത്തി

x

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ രാജീവ് ചന്ദ്രശേഖറുമായി, എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും എൻ.ഡി.എയുടെ സംഘടനാ പ്രവർത്തനങ്ങളും വരാനിരിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഏകോപനവും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് എന്നിവരും പങ്കെടുത്തു. കേരളത്തിൽ എൻ.ഡി.എയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്നതിന് കൂടിക്കാഴ്ച ഊർജ്ജമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA