SignIn
Kerala Kaumudi Online
Sunday, 04 October 2026 7.48 AM IST

സീരിയലിലെ ഹണി റോസ് എന്നൊക്കെ ചിലർ മെസേജ് ചെയ്‌തു; ഉദ്ഘാടനത്തിന് വാങ്ങുന്നത് വമ്പൻ തുകയോ? വെളിപ്പെടുത്തി രക്ഷ

READ ENGLISH VERSION

reksha

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രക്ഷ. ഉദ്ഘാടനപരിപാടികളിലും രക്ഷയെത്താറുണ്ട്. സീരിയലിലെ ഹണി റോസ് എന്നും ചിലർ നടിയെ വിശേഷിപ്പിക്കാറുണ്ട്. ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് രക്ഷ.

'സീരിയലിലെ ഹണി റോസ് എന്നൊക്കെ ചിലർ മെസേജ് ചെയ്തിട്ടുണ്ട്. അവർ കുറേ ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. അതുവച്ച് നോക്കുമ്പോൾ നമ്മൾ എവിടെയുമില്ല. കുറേപ്പേർ ഉദ്ഘാടനം ചെയ്യാറുണ്ട്. ഒരു മാസത്തിൽ രണ്ട് ഉദ്ഘാടനങ്ങളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. ഉദ്ഘാടനങ്ങൾക്ക് അമിതമായി തുക വാങ്ങുന്നുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യാത്തതായതുകൊണ്ട് വിഷമം തോന്നിയിട്ടുണ്ട്. അമിത തുകയൊന്നും വാങ്ങാറില്ല.'- നടി പറഞ്ഞു.


കൊടേക്കനാലിൽ ഷൂട്ടിംഗിന് പോയപ്പോൾ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞു. 'അന്ന് ഷൂട്ടിംഗ് ഇല്ലായിരുന്നു. പുറത്തൊക്കെ കറങ്ങി തിരിച്ച് റൂമിലേക്ക് വന്നു. ജനറേറ്റർ ലീക്ക് ആയിട്ടുണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല. ഞാൻ വാഷ്റൂമിൽ പോയി തിരിച്ചുവന്നപ്പോൾ എനിക്ക് ഭയങ്കര തലവേദന വന്നു. അച്ഛാ തലവേദനയാകുന്നു കിടക്കട്ടേയെന്ന് പറഞ്ഞു. അച്ഛൻ ഭയങ്കര പേടിയുള്ളയാളാണ്. വയ്യാതാകുമ്പോഴേക്ക് മരുന്ന് കഴിക്കാൻ തരും. ഞാൻ കിടക്കുമ്പോൾ തന്നെ ഒരു മരുന്ന് തന്നാൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഭേദമാകുമല്ലോ. അത് തരാൻ വേണ്ടി എന്നെ ഉണർത്താൻ നോക്കുമ്പോൾ എന്റെ രണ്ട് കണ്ണും തുറന്നിരിക്കുകയാണ്.

അപസ്മാരോ മറ്റോ ആണെന്ന് വിചാരിച്ച് അപ്പുറത്തെ റൂമിലുള്ളവരെയൊക്കെ വിളിച്ചുകൊണ്ടുവന്നു. എനിക്ക് ഓർമയില്ല. അങ്ങനെ ആശുപത്രിയിലെത്തിച്ചു. അഞ്ച് മിനിട്ടുകൊണ്ട് എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞു. ശ്വാസമെടുക്കാൻ വേണ്ടി പൊങ്ങുന്നത് നമ്മൾ സിനിമയിലൊക്കെ കാണില്ലേ. അതൊക്കെ ആ സമയത്ത് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ഡോക്ടർ പറഞ്ഞു. അവിടെ നിന്ന് ഞങ്ങളുടെ കൂട്ടത്തിലൊരാൾ മരിച്ചുപോയിട്ടുണ്ട്.'- നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS REKSHA, HONEYROSE, MOVIENEWS, ACTRESS, MALAYALAM MOVIE, MALAYALAM SERIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY