SignIn
Kerala Kaumudi Online
Sunday, 04 October 2026 3.37 AM IST

അവറാച്ചൻ ആൻഡ് സൺസ്

a

ബിജു മേനോൻ നായകനായി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് പ്രദർശനത്തിന് എത്തി. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു താരങ്ങൾ.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.


ഡോണ്ട് ട്രബിൾ ദി ട്രബിൾ
ഫഹദ് ഫാസിൽ, സാറ പാലേക്കർ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഡോണ്ട് ട്രബിൾ ദ ട്രബിൾ തിയേറ്രറിൽ. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമായിരിക്കും . ആർക്ക മീഡിയ വർക്ക്‌സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഭാവന റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIENAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY