SignIn
Kerala Kaumudi Online
Sunday, 04 October 2026 3.45 AM IST

പ്രഥമ ദൃഷ്ട്യാ ഹൗസ് ഫുൾ

vijesh

ആശുപത്രി ഐ.സി.യുവിൽ വിജേഷിന്റെ വിരലിൽ തൊട്ട് ഭാര്യ ദേവിക ചോദിച്ചു: ''വിജേഷ് കേൾക്കുന്നുണ്ടോ..? സുബ്രഹ്മണ്യൻ സാർ തിരക്കഥയുമായി പോയിട്ടുണ്ട്. അവസാനവട്ടതിരുത്തലിന് ഉണ്ടാകണം. പിന്നെ,നമ്മുടെ മോൻ... പിച്ചവച്ചു തുടങ്ങി. കാണണ്ടേ? ദേവികയുടെ കണ്ണുനിറഞ്ഞൊഴുകി. ഒടുവിൽ, അവസാനശ്വാസവും പൂർത്തിയാക്കി തിരക്കഥാകൃത്ത് ചെറുതുരുത്തിക്കാരൻ വിജേഷ് തോട്ടുങ്കൽ(39) മടങ്ങി. നിളയെ പ്രണയിച്ച് പുഴത്തീരത്തിരുന്ന് വിജീഷ് തീർത്ത തിരക്കഥ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഹിറ്റ് ചാർട്ടിൽ. 50 കോടി ക്ലബിലെത്തിയ സിനിമ വിജീഷിനുള്ള ആദരസമർപ്പണമാണെന്ന് സംവിധായകൻ ഷഹദ്. ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, സഹസംവിധായകൻ, സംവിധായകൻ...അതെല്ലാമായിരുന്നു വിജേഷ്. സന്തോഷ് ശിവനൊപ്പം 'ജാക്ക് ആൻഡ് ജില്ലി'ന്റെ എഴുത്തിൽ പങ്കാളിയായി. 29ാം വയസിൽ കിഡ്‌നിരോഗം ഗുരുതരമായി. അമ്മ കിഡ്‌നി നൽകി. അവയവമാറ്റം കഴിഞ്ഞ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുനടന്നു. കഥകൾക്കും സിനിമകൾക്കും പിന്നാലെ സഞ്ചാരം. യാത്രാനുഭവങ്ങൾ ചെറുകഥാസമാഹാരമായി; 'അരവിന്ദന്റെ യാത്രകൾ'. ഒരു വർഷം മുൻപ് മാറ്റി വെച്ച കിഡ്‌നിയും തകരാറിലായി. ഡയാലിസിസും മറ്റുമായി വീണ്ടും ചികിത്സയിൽ. 2024 ഫെബ്രുവരിയിൽ നിളയുടെ 'ശാന്തിതീരത്ത്' നിത്യനിദ്ര.


സീൻ 1 കൂത്താട്ടുകുളത്തെ ലൊക്കേഷൻ

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണസ്ഥലത്ത് ഭാര്യ ദേവികയും എത്തിയിരുന്നു. ചിത്രീകരിച്ച രംഗങ്ങൾ സംവിധായകൻ ദേവികയ്ക്ക് കാട്ടിക്കൊടുത്തു. തിരക്കഥയുടെ ദൃശ്യഭാഷ അവരെ നൊമ്പരത്തിലാഴ്ത്തി.

സീൻ 2 കൊച്ചി

ആദ്യപ്രദർശനം. സങ്കടച്ചിറകിലേറി ദേവിക സിനിമ കണ്ടു. ടൈറ്റിൽ കാർഡിൽ കഥ, തിരക്കഥ, സംഭാഷണം: പി.സി.സുബ്രഹ്മണ്യൻ, വിജേഷ് തോട്ടുങ്കൽ. കണ്ണുനിറയുമ്പോൾ ദേവികയുടെ മനസും നിറയുന്നുണ്ടായിരുന്നു.


'ഞങ്ങളുടെ വിജേഷ് ഈ വിജയം കാണുന്നുണ്ടാവും സന്തോഷിക്കുന്നുണ്ടാവും'

-ദേവിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY