
ഇന്ന് 70 വയസ് എത്തി കേരളം. ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കേരളത്തെക്കുറിച്ച്പുറത്തിറങ്ങിയിട്ടുണ്ട്. അഭിമാനവും സന്തോഷവും മനസിലേക്ക് കയറിവരുന്നതാണ് വരികളും ഈണങ്ങളും. മലയാളികൾ ഓരോരുത്തരും എക്കാലവും ഓർമിക്കുന്ന ഗാനങ്ങൾ അറിയാം.
കേരളം കേരളം
പ്രേംനസീർ നായകനായി ജെ. ശശികുമാറന്റെ സംവിധാനത്തിൽ 1977ൽ പുറത്തിറങ്ങിയ മിനിമോൾ എന്ന ചിത്രത്തിൽആണ്
കേരളം കേരളം കേളി കൊട്ടുയരുന്ന
ഗാനം ഇടം പിടിച്ചത് . ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്ന ഗാനം ആലപിച്ചത് കെ.ജെ. യേശുദാസ് ആണ്. ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ് ഗാനം.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണംഗാനത്തിൽ ഉടനീളം കടന്നുവരുന്നു.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
പ്രേംനസീർ, മധു, ജയഭാരതി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷത്തിൽ എത്തി 1970ൽ പുറത്തിറ ങ്ങിയ 'തുറക്കാത്ത വാതിൽ" എന്ന ചിത്രത്തിലെ 'നാളികേരത്തിന്റെ നാട്" എന്ന ഗാനം കേരളത്തെ സുന്ദരമായി വിശേഷിപ്പിക്കുന്നു. പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ചിത്രത്തിലെ വരികൾക്ക് ഈണം കെ. രാഘവൻ ആണ്. കെ. ജെ. യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്.
മലയാള ഭാഷ തൻ മാദക ഭംഗി
1970ൽ പി. വേണു സംവിധാനം ചെയ്ത പ്രേതങ്ങളുടെ താഴ്‌വര എന്ന ചിത്രത്തിലെ മനോഹരമായ ഗാനം ആണ് 'മലയാള ഭാഷ തൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു. ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ പിറന്ന ഗാനം ഖരഹരപ്രിയ രാഗത്തിൽ ആണ്. ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ ഗാനത്തെ പി. ജയചന്ദ്രൻ അനശ്വരമാക്കി.
എന്റെ കേരളം എത്ര സുന്ദരം
ഉഷ ഉതുപ്പ് സംഗീതം നൽകി ആലപിച്ച ഗാനത്തിൽ കേരളത്തനിമ നിറയുന്നു. 1999ൽ ഓണക്കാലത്ത് പുറത്തിറങ്ങിയ 'ഓലപ്പീപ്പി" എന്ന ആൽബത്തിലെ ഗാനമാണിത്. ഉഷ ഉതുപ്പ് എവിടെ സംഗീത പരിപാടി അവതരിപ്പിച്ചാലും ഈ ഗാനം ആലപിക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിതെന്ന് ഉഷ ഉതുപ്പ് വ്യക്തമാക്കിട്ടുണ്ട്. തബലിസ്റ്റ് ചിറ്റൂർ ഗോപി ആണ് പാട്ടിന്റെ വരികൾ രചിച്ചത്.
ശ്യാമസുന്ദര കേര കേദാര ഭൂമി
ഏതൊരു മലയാളിയും കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ആദ്യമായി എത്തുന്ന ഗാനം ആണിത്. എ.ആർ. റഹ്‌മാൻ ആണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള ഗാനത്തിന് ഈണം നൽകിയത്. പി. ഭാസ്‌കരൻ വരികൾ രചിച്ച ഗാനം ആലപിച്ചത് കല്യാണി മേനോനും സുജാതമോഹനും ചേർന്നാണ്.
കേര നിരകളാടും
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ സിബി മലയലിന്റെ സംവിധാനത്തിൽ കഥ പറയുന്ന ജലോത്സവം എന്ന ചിത്രത്തിലെ 'കേര നിരകളോടും എന്ന ഗാനം ബീയാർ പ്രസാദിന്റെ മാന്ത്രികതയിൽ തുളുമ്പുന്ന വരികൾ സരസ്വതി രാഗത്തിലാണ് . ഈണം പകർന്നത് അൽഫോൻസ് ജോസഫാണ്.ഈ ഗാനവും പി.ജയചന്ദ്രൻ അനശ്വരമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |