
അജിത് കുമാർ നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഡെയർ ഡെവിളിൽ നായിക ശ്രീലീല തന്നെ. ഡേ റ്റ് ക്ലാഷിനെ തുടർന്ന് ശ്രീലീല പിൻമാറി എന്നും കയാദു ലോഹർ നായികയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് നടക്കും. നവംബർ രണ്ടാം വാരം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിക്കും.
ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ഡെയർ ഡെവിളിലേക്ക് ഉണ്ണിമുകുന്ദനെ പരിഗണിച്ചിരുന്നതാണ് . മോഹൻലാലിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ഉണ്ണിമുകുന്ദനെ പരിഗണിച്ചത്.പ്രഭു, പാർത്ഥിപൻ, തെലുങ്ക് നടൻസുനിൽ എന്നിവരാണ് മറ്റ് താരങ്ങൾ. ബ്രേവ് ഹാർട്സിന്റെ ബാനറിൽ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത്കുമാർ ആണ് നിർമ്മാണം. 34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത്കുമാർ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ആദിക് രവിചന്ദ്രൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രർ ആണ് ഈണം. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |