
കേരളവർമ പഴശ്ശിരാജ'യെ കേരളം വേണ്ടവിധം അംഗീകരിച്ചില്ലെന്ന് ഹരിഹരൻ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം കേരളത്തിൽനിന്നാണെന്ന് പഴശ്ശിരാജയിലൂടെ ചരിത്രത്തിലും സിനിമയിലും അടയാളപ്പെടുത്താൻ കഴിഞ്ഞതിൽ സംവിധായകൻ എന്ന നിലയിൽ ഈ വേളയിലും സന്തോഷം തരുന്നുവെന്ന് ഹരിഹരൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ തുടക്കം വടക്കേ ഇന്ത്യയിലെ ശിപായി ലഹളയാണെന്ന് പല ഇന്ത്യൻ ചിത്രങ്ങളിലും കണ്ടിരുന്നു. പക്ഷേ കേരളത്തിൽ പഴശ്ശി എന്ന സ്ഥലത്തെ കേരളവർമ പഴശ്ശിരാജയിൽ നിന്നാണ് അതിന്റെ ആരംഭം എന്ന് മലബാർ മാനുവൽ അടക്കം പല ചരിത്രരേഖകളിൽ നിന്ന് ഞങ്ങൾ കണ്ടെത്തി . സിനിമ വന്നപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. ജപ്പാനും ലണ്ടനുമടക്കം ഒരുപാട് ചലച്ചിത്രമേളകളിൽ പോയി . ദേശീയ അവാർഡുകൾ ഉൾപ്പടെ ലഭിച്ചു . എന്നാൽ കേരളത്തിൽ വേണ്ട രീതിയിൽ അംഗീകാരം ലഭിച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കേരളത്തിലെ പഴശ്ശിയിലാണെന്ന് അടയാളപ്പെടുത്തിയ ദേശസ്നേഹത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന സിനിമ നിർമ്മിച്ച നിർമ്മാതാവിനെ അംഗീകരിക്കാൻ അന്നത്തെ അവാർഡ് കമ്മിറ്റി തയാറായില്ല. ഈ ഒരു കാരണം കൊണ്ട് സംവിധായകന്റെ അവാർഡ് വാങ്ങിയില്ല. ചലച്ചിത്ര അക്കാദമിക്ക് ഈ കാര്യം സൂചിപ്പിച്ച് അന്ന് കത്ത് അയക്കുകയും ചെയ്തു.'' ഹരിഹരന്റെ വാക്കുകൾ. എം.ടിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ കേരളവർമ്മ പഴശ്ശിരാജ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിച്ചത്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |