രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം സീനിന്റെ ട്രെയിലർ പുറത്ത്. സൂര്യ, നസ്ലിൻ, നസ്രിയ എന്നിവരുടെ ഫുൾ ഫൺ മോഡ് പ്രകടനമാകും ചിത്രത്തിൽ കാണാൻ കഴിയുകയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇൻബരാജായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നസ്ലിൻ ഈശ്വരൻ എന്ന വില്ലൻ വേഷത്തിലും എത്തുന്നു. സൂര്യ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ശക്തനായ എതിരാളിയായാണ് നസ്ലിന്റെ കഥാപാത്രം.
അപ്രതീക്ഷിതമായ ആക്ഷൻ രംഗങ്ങളിലൂടെ നസ്രിയയും ട്രെയിലറിൽ വിസ്മയിപ്പിക്കുന്നു. അടിപൊളി സിനിമയാണെന്നും ചിരിച്ച് ചിരിച്ചു മണ്ണ് കപ്പാം എന്നും ചിത്രത്തിന്റെ ദുബായ് പ്രൊമോഷൻ ഇവന്റിൽ നസ്രിയ പറഞ്ഞിരുന്നു. 12 വർഷത്തിനുശേഷം നസ്രിയ തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടായാണ് സീൻ.
മലയാളത്തിന്റെ സുഷിൻ ശ്യാം ആണ് ഈണം. ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മാണം. സഹനിർമ്മാതാവ് ജയശ്രീ ദാമോദൻ. നവംബർ ആറിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പി.ആർ.ഒ: ശബരി.
The trailer of 'Scene', the first Tamil film directed by Jithu Madhavan of 'Romancham' and 'Aavesham' fame, has been released. The trailer hints at a full-fun mode performance by Suriya, Naslen, and Nazriya.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |