SignIn
Kerala Kaumudi Online
Sunday, 01 November 2026 3.02 AM IST

നവംബർ ഭരിക്കാൻ സായ്‌ പല്ലവി

a

നവംബറിൽ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസിൽ സായ്‌പല്ലവി ആണ് താരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ രാമായണ ആണ് സായിയുടെ മേജർ റിലീസ്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചശേഷം എത്തുന്ന ചിത്രം എന്ന നിലയിൽ രാമായണ സായ്‌പല്ലവിക്കു നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. സീതയായി സായ്‌പല്ലവി എത്തുന്നതാണ് ചിത്രത്തിന്റെ ആകർഷണീയതകളിലൊന്ന്. ധനുഷ്, മമ്മൂട്ടി ചിത്രം ഓം ആണ് അടുത്ത റിലീസ്. നവംബർ 20ന് ഓം ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. അമരൻ എന്ന ബ്ലോക് ബസ്റ്റ‌ർ ചിത്രത്തിനുശേഷം സായ്‌പല്ലവി തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ് ഓം. അമരൻ ഒരുക്കിയ രാജ്‌കുമാർ പെരിയസാമി ആണ് ഓമിന്റെ സംവിധായകൻ. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രങ്ങൾ സായ് പല്ലവിയുടെ കരിയർ വീണ്ടും ഉയർത്തും എന്നാണ് ആരാധകർ കരുതുന്നത്. ആമിർ ഖാൻ നിർമ്മിച്ച് മകൻ ജുനൈദ് ഖാൻ നായകനായി അഭിനയിച്ച ഏക് ദിൻ ആണ് ബോളിവുഡ് അരങ്ങേറ്റ ചിത്രം. 2016ൽ പുറത്തിറങ്ങിയ തായ് ചിത്രം 'വൺഡേ'യുടെ റീമേക്കാണ് സുനിൽ പാണ്ഡെ സംവിധാനം ചെയ്ത ഏക് ദിൻ. അതേ സമയം രാമായണയിൽ സായ്‌പല്ലവി അഭിനയിക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. തനിക്ക് ഹിന്ദി സംസാരിക്കാൻ അത്ര അറിയില്ലെന്ന് സായ് തന്നെ വ്യക്തമാക്കിയിരുന്നു. നിതേഷ് തിവാരിയുടെ കാസ്റ്റിംഗ് പാളി എന്നും ഹിന്ദി സംസാരിക്കാൻ അറിയാത്ത ഒരാളെ ഇത്തരം പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും എക്സിലൂടെ വിമർശിച്ചവരുണ്ട്. രൺബീറുമായി നടി ഒട്ടും ചേരുന്നില്ലെന്നും കമന്റുകൾ ഉയർന്നു. എല്ലാ വിമർശനങ്ങൾക്ക് സായ് പല്ലവി മറുപടി പറയുമെന്ന് ആരാധകർ. നവംബർ 5ന് ലോകവ്യാപകമായി രാമായണ പ്രദർശനത്തിന് എത്തും. അടുത്ത വർഷം ദീപാവലിക്ക് രണ്ടാം ഭാഗം എത്തും. പ്രേമം സിനിമയിൽ മലർ മിസ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ സായ്‌പല്ലവി 2019ൽ അതിരനുശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY