SignIn
Kerala Kaumudi Online
Saturday, 27 June 2026 6.07 PM IST

അല്ലു അർജുൻ - അറ്റ്ലി ചിത്രം 2027 മേയ് റിലീസ്

ss

അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻ ഫിക്ഷൻ ബ്രഹ്മാണ്ഡ ചിത്രം 2027 മേയിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അല്ലു വിന്റെ ജന്മദിനമായ നാളെ പുറത്തിറങ്ങുമെന്നാണ് സൂചന . 2025 ഏപ്രിൽ 8ന് അല്ലുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് നായികമാർ. ഡാൻസ് നമ്പരുമായി പൂജ ഹെഗ്ഡെയും എത്തുന്നുണ്ട്. ബോളിവുഡ് നടി അനുഷ്ക ശർമ്മ ആണ് മറ്റൊരു പ്രധാന താരം.

.ക്രിക്കറ്റ് താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്ടനുമായ വിരാട് കൊഹ്‌‌ലിയുടെ ഭാര്യയായ അനുഷ്ക ശർമ്മ ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ് എക്സ് സ്റ്റുഡിയോ ആണ്. അതേസമയം, റബ്‌നേ ബനാ ദി ജോഡി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അനുഷ്ക ശർമ്മയുടെ അഭിനയ അരങ്ങേറ്റം. തൃപ്‌തി ദിമ്രി പ്രധാന വേഷത്തിൽ എത്തി 2022-ൽ റിലീസ് ചെയ്ത 'ഘോല' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് അനുഷ്‌ക ശർമ്മ അവസാനം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLUARJUN, ATLEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA