SignIn
Kerala Kaumudi Online
Sunday, 04 October 2026 10.17 AM IST

തന്റെ വിവാഹം താൻ അറിഞ്ഞില്ലെന്ന് അഞ്ജലി

anjali

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നടിയാണ് അഞ്ജലി. നടൻ ജയ് യുമായി പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഇരുവരും വിവാഹിതരായെന്നും അഞ്ജലിയുടെ കരിയർ നശിപ്പിച്ചത് ജെയ്‌‌യാണെന്നും പ്രചാരണം ഉണ്ടായി. ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നതിൽ എനിക്കൊന്നും ചെയ്യാൻപറ്റില്ല. കാരണം അത് എന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല. വിവാദങ്ങൾ കൊണ്ടല്ല കരിയറിൽ പ്രശ്നങ്ങൾ വന്നത്. എന്റെ വിവാഹവാർത്ത ഞാൻ പോലും വായിച്ചു. ഞാൻ അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞോ എന്ന് അമ്മ വരെ ചോദിച്ചു. എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് എനിക്കുതന്നെ പറയേണ്ടിവന്നു. എപ്പോൾ വിവാഹിതയാകുമെന്ന് അറിയില്ല. മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാലും ഞാൻ സന്തോഷവതിയാണ്. അഞ്ജലിയുടെ വാക്കുകൾ. പയ്യൻസ്, റോസാപ്പൂ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതയാണ് അഞ്ജലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANJALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY