
മഹാകാളിയുടെ ആദ്യ ഗ്ലിമ്പ്‌സ് വീഡിയോയിൽ ശുക്രാചാര്യരായി ബോളിവുഡ് താരം അക്ഷയ് ഖന്ന.ഹനുമാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന മഹാകാളി ജനുവരി 8ന് ആഗോള റിലീസായി എത്തും. ശുക്രചാര്യരുടെ യുദ്ധ കാഹളം അഥവാ വാർ ക്രൈം എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് . സന്യാസിവര്യന്റെ ലുക്കിൽ മാസ് അവതാരമായാണ് അക്ഷയ് ഖന്നയെ വീഡിയോയിൽ കാണാം.
പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി ഷെട്ടി ആണ് ടൈറ്റിൽ വേഷത്തിൽ .ഇന്ത്യൻ സിനിമയിലേക്ക് വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാണ്.
ഐമാക്സ് ഫോർമാറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം രോഹിത് സറഫും പ്രധാന വേഷത്തിൽ എത്തുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു , നാസർ, ബബ്ലു പൃഥ്വിരാജ്, ജിതിൻ ഗുലാട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗൽ ആണ്. ഛായാഗ്രഹണം - സുരേഷ് രഗത്,സംഗീതം- സ്മരൻ സായ്, പി.ആർ.ഒ ശബരി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |