SignIn
Kerala Kaumudi Online
Saturday, 03 October 2026 12.16 PM IST

റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് 4 50 കോടി ക്ലബിൽ ആട് 3

ss


50 കോടി ക്ളബിൽ ഇടം നേടി ജയസൂര്യ ചിത്രം ആട് 3.


റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കേരള ഗ്രോസും ആഗോള ഗ്രോസും നേടിയ ചിത്രം ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറി കഴിഞ്ഞു.


ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും , കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമ്മാണം.
വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് മറ്റ് താരങ്ങൾ. പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY