SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

പ്രിയദർശന്റെ 100 -ാം ചിത്രം, മോഹൻലാൽ - പ്രിയദർശൻ ചിത്രം ഈ വർഷം അവസാനം

ss

ലോക സിനിമാ ചരിത്രത്തിൽ
ആദ്യം

മലയാള സിനിമയിലെ ഇതിഹാസ ജോഡികളായ പ്രിയദർശനും മോഹൻലാലും ഒരുമിക്കുന്ന നൂറാമത്തെ ചിത്രം ഇൗവർഷം അവസാനം ആരംഭിക്കും.2027ൽ റിലീസ് ചെയ്യും.

ഒരു സംവിധായകന്റെ ആദ്യ ചിത്രത്തിലും നൂറാമത്തെ ചിത്രത്തിലും ഒരേ നടൻ തന്നെ നായകനാകുന്നത് ലോകസിനിമാചരിത്രത്തിൽ തന്നെ ആദ്യമാണെന്നും ഇൗ റെക്കോഡ് ഇനിയൊരിക്കലും തിരുത്താൻ സാധ്യതയില്ലെന്നും പ്രിയദർശൻ പറഞ്ഞു.

സംഗീതത്തിനും ആക്ഷനും ഫാമിലി ഇമോഷൻസിനും പ്രാധാന്യം നൽകുന്ന ചിത്രം

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ബിനു ജോർജ് അലക്സാണ്ടർ ആണ് സഹനിർമ്മതാവ്. മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാൽ നായകനായി പ്രിയദർശൻ അവസാനം സംവിധാനം ചെയ്ത ചിത്രം. ബോയിംഗ് ബോയിംഗ്, ഹലോ മൈഡിയർ റോംഗ് നമ്പർ, ചിത്രം, വന്ദനം, താളവട്ടം, കിലുക്കം, മിഥുനം, കാലാപാനി, അറബീം ഒട്ടകവും, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം എന്നീ മോഹൻലാൽ- പ്രിയദർശൻ ചിത്രങ്ങളെല്ലാം പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചവയാണ്. ഒപ്പത്തിന്റെ ഹിന്ദി റീമേക്കായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാനിൽ അതിഥി വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തരുൺ മൂർത്തിയുടെ ചിത്രത്തിൽ അഭിനയിക്കുന്ന മോഹൻലാൽ വിഷ്ണു മോഹൻ, ദിലീഷ് പോത്തൻ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. വിഷ്ണു മോഹൻ ചിത്രത്തിന് മുൻപ് ദിലീഷ് പോത്തൻ ചിത്രം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രം നിർമ്മിക്കുന്നത്.ഈ മൂന്നു ചിത്രങ്ങളും അടുത്ത വർഷം മോഹൻലാലിന്റെ മേജർ റിലീസുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY