SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 PM IST

മുംബയ്‌യിലെ ഫ്ളാറ്റുകൾ വിറ്റ് പ്രഭുദേവ

ss

നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവ ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മിയിലെ തന്റെ രണ്ട് ഫ്ലാറ്റുകൾ 14.80 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയതായി റിപ്പോർട്ട്.
ഈ ഫ്ലാറ്റുകൾ മുംബൈയിലെ പ്രമുഖ ഹൈറൈസ് റെസിഡൻഷ്യൽ ടവറായ മിനർവ ബിൽഡിംഗിലാണ് സ്ഥിതി ചെയ്യുന്നത്. രേഖകൾ പ്രകാരം, 32-ാം നിലയിലും 33-ാം നിലയിലുമായാണ് ഈ രണ്ട് ഫ്ലാറ്റുകൾ. ഓരോന്നും 1,295 ചതുരശ്ര അടി വിസ്തീർണമാണ്. ആകെ വിസ്തീർണം 2,590 ചതുരശ്ര അടിയും
2012 ഡിസംബറിൽ പ്രഭുദേവ ഈ രണ്ട് ഫ്ലാറ്റുകളും ₹14.45 കോടി രൂപയ്ക്ക് വാങ്ങിയതാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഫ്ലാറ്റുകൾ 7.40 കോടി വീതം വിലയ്ക്ക് പ്രിയ രൂപാരേൽ, മഞ്ജു ദാംഗെ എന്നിവർക്കാണ് വിറ്റത്. 74 ലക്ഷം സ്റ്റാംപ് ഡ്യൂട്ടിയും 30,000 രജിസ്ട്രേഷൻ ഫീസും അടച്ചു. 2026 മാർച്ച് 13നാണ് ഇടപാട് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY