SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ശ്രീരാമനായി രൺബീർ , രാമായണ ക്യാരക്ടർ ടീസർ

ss

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. ഏറെ പ്രത്യേകത നിറഞ്ഞ ടീസറിലൂടെയാണ് രൺബീർ കപൂർ അവതരിപ്പിക്കുന്ന ഇതിഹാസ പുരുഷൻ രാമന്റെ ആദ്യരൂപം ലോകമെമ്പാടും പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്. അയ്യായിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്ന ഇതിഹാസ പുരുഷനെ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിക്കുന്നു.രാമൻ പുനർജ്ജനിച്ച പോലെയാണ് രൺബീർ. . രാവണനായി യഷും സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്ണണനായി രവി ദുബെയും എത്തുന്നു.തിരക്കഥ ഒരുക്കുന്നത് ശ്രീധർ രാഘവൻ ആണ്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതം . രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിൽ പുരാതന ഇന്ത്യയെ പുനരാവിഷ്കരിക്കുന്നു.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമ്മാണം . ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. രാമായണ: ഭാഗം 1' ദീപാവലിക്ക് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രണ്ടാം ഭാഗം 2027 ദീപാവലി റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY