SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

വേണുനായർ ഒരുക്കുന്ന ഇഴകൾക്കപ്പുറം

ss

വേണുനായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം 'ഇഴകൾക്കപ്പുറം' ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാനമായും ചിത്രീകരണം .

ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ആദർശങ്ങളും ബന്ധങ്ങളും തമ്മിൽ കുടുങ്ങിപ്പോകുന്ന മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ ആഴത്തിൽ അവതരിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ നേർത്ത ഇഴകളെ അന്വേഷിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് പുഷ്പൻ ദിവാകരൻ ആണ്.

വേണുനായർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം, ഒരു ആത്മീയസാമൂഹിക അനുഭവമായി പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY