SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ശൗരുവിന്റെ ചിത്രത്തിൽ പുതിയ അവതാരത്തിന് ദേവരകൊണ്ട

ss

തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കാണാത്ത വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നു. പിന്നിൽ ആറേഴുപേർ പേർ കൂടി . ഇവർ സാധാരണ ആളുകൾ അല്ല, ഈ സിനിമയുടെ ക്യാമറയുടെ പിന്നിൽ നിർണായകയമായി പ്രവർത്തിക്കാൻ ഒരുങ്ങുന്ന ശക്തമായ ടീം. ദേവരകൊണ്ടയുടെ പിന്നിൽ ശൗരു , ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലെ അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങി ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്‌ . ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ, മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണം . പ്രവീൺ ആന്റണി എഡിറ്റിംഗും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.പ്രഖ്യാപന പോസ്റ്റർ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചുകൂടുന്ന ചിത്രം, ആഗോള തലത്തിൽ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എല്ലാ അർത്ഥത്തിലും ഇത് ഒരു വലിയ ശ്രമമാണ്. ഒരു “ബിഗ് ബാംഗർ” അനുഭവം. പി .ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEVARAKONDA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY