SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ധനുഷിന്റെ  നായികയായി മൃണാൾ താക്കൂർ,​ സംവിധാനം ധനുഷ്

ss

സംവിധാനം ധനുഷ്

ധനുഷും മൃണാൾ താക്കൂറും വിവാഹിതരാകാൻ പോകുന്നു എന്ന അഭ്യൂഹം ഉയരുന്നതിനിടെ ഇരുവരും ആദ്യമായി വെള്ളിത്തിരയിൽ ഒരുമിക്കുന്നു. ധനുഷ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ ആണ് നായിക. ധനുഷിന്റെ അഞ്ചാമത്തെ സംവിധാന സംരംഭം പീരിഡ് ഡ്രാമ ആണ്. 1960കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രത്തിൽ വൻതാര നിരയുണ്ടാകും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആയിരിക്കും നിർമ്മാണം. വണ്ടർ ബാർ ഫിലിംസ് നിർമ്മിച്ച് രാജ് കുമാർ പെരിയ സ്വാമി നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ധനുഷ് ഇപ്പോൾ.

അതേസമയം ധനുഷും മൃണാളും വിവാഹിതരാകുന്നു എന്ന് രണ്ടു മാസം മുൻപാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ മൃണാൾ ഇത് തള്ളിക്കളഞ്ഞു. മൃണാൾ നായികയായ സൺ ഒഫ് സർദാർ 2 വിന്റെ പ്രീമിയറിൽ നിന്നുള്ള വീഡിയോയാണ് ഗോസിപ്പിന് കാരണം.

സൺ ഒഫ് സർദാർ 2 വിന്റെ പ്രീമിയറിൽ കൈകോർത്ത് ഇരുവരും നടന്നു വരുന്നതും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു.

ധനുഷ് നായകനായ തേരെ ഇഷ്ക് മേം എന്ന ചിത്രത്തിന്റെ വിജയാഘോഷ പാർട്ടിയിൽ മൃണാൾ അതിഥിയായി പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ആഗ്രഹം അപ്പോൾ മൃണാൾ തുറന്നു പറയുകയും ചെയ്തു. കടുത്ത ധനുഷ് ഫാൻ ആണെന്നും മാരി, രാഞ്ജന, ക്യാപ്ടൻ മില്ലർ, രായൻ എന്നീ സിനിമകൾ കണ്ടശേഷം ആണ് ധനുഷ് ഫാൻ ആയതെന്ന് മൃണാൾ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY