SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

അതിഥിവേഷത്തിൽ അല്ലു അർജുൻ, കിംഗ് കഴിഞ്ഞ് ജവാൻ 2

ss

ബ്ളോക്ബസ്റ്റർ ചിത്രം ജവാന്റെ രണ്ടാംഭാഗത്തിന് ഷാരൂഖ് ഖാനും സംവിധായകൻ അറ്റ്‌ലിയും കൈകോർക്കാൻ ഒരുങ്ങുന്നു. അല്ലുഅർജുൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാക്കയിലെ കഥാപാത്രമായി അല്ലു അർജുൻ ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തും എന്നാണ് സൂചന. കിംഗ് പൂർത്തിയാക്കുന്ന ഷാരൂഖ് ഖാൻ പുതുവർഷത്തിൽ ജവാൻ 2വിൽ അഭിനയിക്കും. രാക്കയിൽ മനുഷ്യമൃഗത്തിന്റെ രൂപത്തിൽ അല്ലു അർജുൻ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അതേസമയം ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ഒരുക്കുകയാണ് അറ്റ്ലി. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ആയിരുന്നു ജവാൻ. ജവാനുശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ആണ് രാക്ക.

2023 ൽ റിലീസ് ചെയ്ത ജവാൻ, ഷാരൂഖ് ഖാന്റെ ബ്ളോക് ബസ്റ്റർ ചിത്രങ്ങളിൽ ഇടം പിടിച്ചു. കിംഗ് പൂർത്തിയാക്കിയശേഷം ജവാൻ 2വിലേക്ക് കടക്കാമെന്ന് അറ്റ്‌ലിക്ക് ഷാരൂഖ് ഖാൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഇതാദ്യമായി ഒരുമിക്കുന്ന കിംഗ് ഡിസംബർ 24ന് റിലീസ് ചെയ്യും. വയലൻസ് നിറഞ്ഞ ആക്ഷൻ ചിത്രമായ കിംഗ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു.പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.1994 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ്. ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അനിൽ കപൂർ തുടങ്ങി വൻതാരനിരയുണ്ട്.ഷാരൂഖിന്റെ നിർമ്മാണകമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALLUARJUN, SHARUKH, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY