1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: APRIL 29, 2026 06:56 AM IST
ആരാധകരുടെ ആവേശത്തിരയിൽ ആർ .ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് ആഘോഷമായി നടന്നു. മധുര സോളമലൈ എൻജിനിയറിംഗ് കോളേജിൽ നടന്ന ചടങ്ങ്, സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ വ്യക്തമാക്കി. വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവച്ചു, “28 വർഷമായി എന്നെ ഹീറോയാക്കി നിലനിറുത്തുന്നത് ഈ സ്നേഹമാണ്” എന്ന് പറഞ്ഞു. ചിത്രത്തിൽ താനല്ല, കറുപ്പു സ്വാമിയാണ് യഥാർത്ഥ നായകൻ എന്നും പറഞ്ഞു. സംവിധായകൻ ആർ. ജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകൻ സായ് അഭ്യങ്കറിന്റെ പ്രതിഭയെയും പ്രശംസിച്ചു. തൃഷ , ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടുന്ന താരങ്ങളുടെ പ്രകടനങ്ങളും പ്രധാന ആകർഷണങ്ങളായിരിക്കും . സംവിധായകൻ ആർ.ജെ ബാലാജി രണ്ട് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കറുപ്പ് ഒരുക്കിയതെന്ന് പറഞ്ഞപ്പോൾ, ഈ ചിത്രം ഒരു വലിയ ദൃശ്യ-സംഗീതാനുഭവമാകുമെന്ന് സംഗീതസംവിധായകൻ സായ് അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിർമ്മാതാവ് എസ്. ആർ പ്രഭു ഉൾപ്പെടെ ടീമംഗങ്ങൾ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനൽകി. മേയ് 14ന് തിയേറ്ററുകളിൽ എത്തുന്ന കറുപ്പ്, തമിഴ് സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് . പി .ആർ. ഒ : പ്രതീഷ് ശേഖർ.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
അമ്മയായ സന്തോഷം പങ്കുവച്ച് നടി പദ്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ബ്ളാക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചാണ് പദ്മപ്രിയ സന്തോഷം
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നാണ്