SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

'ഹണി ബീ' ലുക്ക്, ടിക്കി ടാക്കയിൽ ആസിഫ് അലി

asif-ali

ആസിഫ് അലിയുടെ പുതിയ ലുക്ക് വൈറൽ. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിലെ ലുക്ക് കണ്ടാൽ 2013 ൽ റിലീസ് ചെയ്ത ഹണീ ബിയിലെ ലുക്ക് ഓർമ്മപ്പെടുത്തും. ഹണീ ബിയിലേക്കാൾ ചെറുപ്പം തോന്നുന്നുവെന്ന് ആരാധകൻ ആസിഫ് അലിയുടെ കെ. ജി.എഫ് ആയി വിശേഷിപ്പിക്കുന്ന ടിക്കി ടാക്ക പാക്കപ്പായി. ആക്ഷൻ പാക്ക്ഡ് ചിത്രത്തിന് വേണ്ടി വലിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ആസിഫ് നടത്തിയത് എറെ ശ്രദ്ധ നേടി. വാമിഖ ​ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ , നസ്ലെൻ എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഉദേ നൻസ് ആണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASIFALI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY