SignIn
Kerala Kaumudi Online
Monday, 25 May 2026 7.40 AM IST

മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം തിരുവല്ലയിൽ

ss

ആ​ഗ​സ്റ്റ് ​ 10ന് ​ ​ആ​രം​ഭി​ക്കും

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ഗ​സ്റ്റ് 10​ന് ​തി​രു​വ​ല്ല​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ച​ങ്ങ​നാ​ശേ​രി​ ​ആ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് 45​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​
ത​രു​ൺ​ ​മൂ​ർ​ത്തി​ ​ചി​ത്രം​ ​അ​തി​മ​നോ​ഹ​ര​ത്തി​നു​ശേ​ഷം​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ചി​ത്ര​ത്തി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ക.​ ​ഹൃ​ദ​യ​പൂ​ർ​വ്വ​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്നു​ .​അ​തേ​സ​മ​യം​ ​ഹൃ​ദ​യ​പൂ​ർ​വ്വം​ 70​ ​കോ​ടി​ക്ക് ​മു​ക​ളി​ൽ​ ​ആ​ഗോ​ള​ ​ഗ്രോ​സ് ​നേ​ടി​ .​ ​
മോ​ഹ​ൻ​ലാ​ൽ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യം​ 3​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ 100​ ​കോ​ടി​ ​ക​ടക്കുകയും ചെയ്തു.​ ​അ​വ​ധി​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​ഹെ​വി​ ​റി​ട്ടേ​ൺ​സാ​ണ് ​ല​ഭി​ച്ച​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​പ​കു​തി ​ ​പ്രേ​ക്ഷ​ക​രെ​ ​ത്രി​ല്ല​ടി​പ്പി​ക്കു​ന്നു.​ ​ഒ​ട്ടും​ ​പ്ര​വ​ചി​ക്കാ​നാ​വാ​ത്ത​താ​ണ് ​ക്ളൈ​മാ​ക്സ്.​ ​ദൃ​ശ്യ​ത്തി​ന്റെ​ ​നാ​ലാം​ ​ഭാ​ഗം​ ​ഉ​ണ്ടാ​കും​ ​എ​ന്ന​ ​സൂ​ച​ന​യും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​
ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​പൂ​ജ​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ ​അ​തി​മ​നോ​ഹ​ര​ത്തി​ൽ​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​മീ​ര​ ​ജാ​സ് ​മി​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY