SignIn
Kerala Kaumudi Online
Saturday, 30 May 2026 8.26 AM IST

ചാക്കോച്ചനും സുരാജും വീണ്ടും

ss

കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും. ഗ്‌‌‌ർർർ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സുരാജ് ‌വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട് ആണ് നിർമ്മാണം.

മാർട്ടിൻ പ്രക്കാട്ടും നീരജും ചേർന്ന് രചന നിർവഹിക്കുന്നു. കണ്ണൂർ സ്ക്വാഡ്,ചത്താ പച്ച, റോക്കറ്റ്‌റി ദ നമ്പി എഫക്ട് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി വിഷ്ണു രവികുമാർ പ്രവർത്തിച്ചിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് നിർമ്മാണ പങ്കാളിയായ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലും കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ.

മാർട്ടിൻ പ്രക്കാട്ട് അവസാനം സംവിധാനം ചെയ്ത നായാട്ട് സിനിമയിൽ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തി. മാർട്ടിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ എബിസിഡിയുടെ തിരക്കഥാ പങ്കാളിയാണ് നീരജ്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്റ് ദ ലേഡീഴ്സ് പഴ്സിന്റെയും തിരക്കഥാ പങ്കാളിയായിരുന്നു . ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും . അതേസയം കുഞ്ചാക്കോ ബോബൻ, ലിജോമോൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി കിരൺദാസ് സംവിധാനംചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ഉന്മാദം ആഗസ്റ്റ് 7ന് റിലീസ് ചെയ്യും.

ഒരു പൊലീസ് കോൺസ്റ്റബിൾ അമാനുഷിക സ്വാഭവം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനർ അന്വേഷണം നടത്തുന്നതാണ് ഇതിവൃത്തം. ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മാണം. സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാഹി കബീർ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUNCHAKO BOBAN, SURAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY