SignIn
Kerala Kaumudi Online
Thursday, 04 June 2026 7.52 AM IST

മോളിവുഡ് ടൈംസ്' മുതൽ അനന്തൻ കാട് വരെ ,​ റിലീസുകളുടെ പെരുമഴക്കാലം

ss

തി​യേ​റ്റ​റു​ക​ളി​ൽ​ ​പു​തി​യ​ ​റി​ലീ​സു​ക​ളു​ടെ​ ​പെ​രു​മ​ഴ​ക്കാ​ലം​ ​ത​ന്നെ​ .​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​തും​ ​പ​ക​യും​ ​പ്ര​തി​കാ​ര​വും​ ​നി​റ​ഞ്ഞ​തും​ ​മു​ത​ൽ​ ​ച​ല​ച്ചി​ത്ര​ ​സ്വ​പ്ന​ങ്ങ​ളും​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ക​ളും​ ​സാ​ഹ​സി​ക​ത​ക​ളും​ ​വ​രെ​ ​നി​റ​ഞ്ഞ​ ​വ്യ​ത്യ​സ്ത​മാ​യ​ ​പ്ര​മേ​യ​ങ്ങ​ളു​മാ​യി​ ​ഈ​ ​ആ​ഴ്ച​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​എ​ത്തു​ന്നു.​ ​രാം​ ​ച​ര​ൺ​ ​നാ​യ​ക​നാ​കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​'​പെ​ദ്ധി​"​ ​ഇന്ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ​എ​ത്തും.​ ​ന​സ്‍​ലി​ൻ​ ​നാ​യ​ക​നാ​യെ​ത്തു​ന്ന​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​ചി​ത്രം​ ​'​മോ​ളി​വു​ഡ് ​ടൈം​സ് ​നാളെ റിലീസ് ചെയ്യും .​ ​ജ​യ​റാ​മും​ ​ഉ​ർ​വ​ശി​യും​ ​ഏ​റെ​ ​നാ​ളു​ക​ൾ​ക്കു​ ​ശേ​ഷം​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ ​'​പ​രി​മ​ള​ ​ആ​ൻ​ഡ് ​കോ​"​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​വും നാളെ പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​
​'​ ​ഇം​ഗ്ലീ​ഷ് ​ചി​ത്രം​ ​സ്കെ​യ​റി​ ​മൂ​വി​യും​ ​നാളെ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​വ​ര​വ്'​ ​എ​ന്ന​ ​ഷാ​ജി​ ​കൈ​ലാ​സ് ​-​ ​ജോ​ജു​ ​ജോ​ർ​ജ് ​ചി​ത്രം​ 12​ന് ​റി​ലീ​സ് ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ൽ​ ​ആ​ണ്.​ ​ആ​ര്യ​ ​നാ​യ​ക​നാ​യെ​ത്തു​ന്ന​ ​'​അ​ന​ന്ത​ൻ​ ​കാ​ട് "​ജൂ​ൺ​ 25​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​പ്രേ​ക്ഷ​ക​ ​-​ ​നി​രൂ​പ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​'​ടി​യാ​നു​ശേ​ഷം​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​മു​ര​ളി​ ​ഗോ​പി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ജി​യെ​ൻ​ ​കൃ​ഷ്ണ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​അ​ന​ന്ത​ൻ​ ​കാ​ടി​ൽ​ ​ത​മി​ഴ് ​സം​സാ​രി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​ആ​ര്യ​ ​എ​ത്തു​ന്ന​ത്.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ണ് ​ആ​ര്യ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഇ​ന്ദ്ര​ൻ​സ്,​ ​മു​ര​ളി​ ​ഗോ​പി,​ ​സു​നി​ൽ,​ ​അ​പ്പാ​നി​ ​ശ​ര​ത്,​ ​നി​ഖി​ല​ ​വി​മ​ൽ,​ ​ദേ​വ്‌​ ​മോ​ഹ​ൻ,​ ​സാ​ഗ​ർ​ ​സൂ​ര്യ,​ ​റെ​ജീ​ന​ ​കാ​സാ​ൻ​ഡ്ര,​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​അ​ജ​യ്,​ ​ക​ന്ന​ഡ​ ​താ​രം​ ​അ​ച്യു​ത് ​കു​മാ​ർ​ ​തു​ട​ങ്ങി​ ​വ​ലി​യൊ​രു​ ​താ​ര​നി​ര​ ​യു​ണ്ട്.​മാ​ർ​ക്ക് ​ആ​ന്റ​ണി​ക്കു​ശേ​ഷം​ ​മി​നി​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ്.​ ​വി​നോ​ദ് ​കു​മാ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​തി​നാ​ലാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.
റോ​ഷ​ൻ​ ​മാ​ത്യു​ ​നാ​യ​ക​നാ​യി​ ​എം​ .​പ​ദ്കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൊ​ലീ​സ് ​ക്രൈം​ ​സ്റ്റോ​റി​ ​ഉ​യി​ർ​ ​ജൂ​ൺ​ 26​ന് ​തി​യേ​റ്ര​റി​ൽ.​ ​ജോ​സ​ഫി​നു​ശേ​ഷം​ ​എം.​ ​പ​ദ്മകു​മാ​ർ​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​ക്രൈം​ ​സ്റ്റോ​റി​യു​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രു​തി​ ​മേ​നോ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​അ​തു​ല്യ​ ​ച​ന്ദ്ര​ൻ​ ,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​ശ്ര​ദ്ധേ​യ​രാ​യ​ ​ഹ​രീ​ഷ് ,​ ​വി​നോ​ദ് ​സാ​ഗ​ർ​ ​എ​ന്നി​വ​രും​ ​ബോ​ളി​വു​ഡി​ലെ​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളാ​യ​ ​സെ​യ്യാ​മി​ ​ഖേ​റും​ ,​ ​മ​ഹേ​ഷ് ​ഷെ​ട്ടി​യും​ ​കൂ​ടാ​തെ​ ​മാ​സ്റ്റ​ർ​ ​ആ​ര്യ​ൻ​ ​എ​സ് ​പൂ​ജാ​രി​ ,​ബേ​ബി​ ​മി​ത്രാ​ ​സ​ഞ്ജ​യ് ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​വൗ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ത്രി​വി​ക്ര​മ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY