
രശ്മിക മന്ദാനയും കൃതി സനോണും അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്ന റൊമാന്റിക് എന്റർടെയ്‌നർ കോക്ടെയിൽ 2 ട്രെയിലർ പുറത്ത്. ഷാഹിദ് കപൂറും പ്രധാന വേഷത്തിൽ ചിത്രം ഹോമി അദജാനിയ സംവിധാനം ചെയ്യുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം ജൂൺ 19ന് തിയേറ്ററുകളിൽ എത്തും. ശാന്തന കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. 2012ൽ പുറത്തിറങ്ങിയ കോക്ടെയിലിന്റെ സീക്വൽ ആണിത്. സെയ്‌ഫ് അലിഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ഹോമി അദജാനിയ ആണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |