
മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവർഷത്തേക്ക് മാറി. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ തിരക്കഥ പൂർത്തിയാകാത്തതിനാൽ അടുത്ത വർഷത്തേക്ക് മാറ്റാൻ തീരുമാനിച്ചു എന്നാണ് വിവരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം പ്രിയദർശന്റെ 100-ാം സിനിമയായി നിശ്ചയിച്ചതായിരുന്നു . അടുത്ത വർഷത്തേക്ക് നീങ്ങിയ സാഹചര്യത്തിൽ പ്രിയദർശന്റെ 100-ാം സിനിമയിൽ നായകനായി ബോളിവുഡ് താരം അക്ഷയ് കുമാർ അഭിനയിക്കും. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പ്രിയദർശന്റെ കഥയിൽ ആണ് ഒരുക്കുന്നത്. ബ്ളോക് ബസ്റ്റർ ചിത്രം ഭൂത് ബംഗ്ളയ്ക്കുശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രത്യേകത നിറഞ്ഞതാണ്. കോമഡി ത്രില്ലറാണ് ഇക്കുറി പ്രിയനും അക്ഷയ് കുമാറും ഒരുക്കുന്നത്. പ്രിയദർശന്റെ ആദ്യം 200 കോടി ക്ളബ് ചിത്രം കൂടിയായ ഭൂത് ബംഗ്ള ഹൊറർ കോമഡി ആയിരുന്നു. 14 വർഷങ്ങൾക്കുശേഷം ഇരുവരും ഒരുമിച്ച ചിത്രം കൂടിയാണിത് . അതേസമയം ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരുമിക്കുന്ന ഹൈവാൻ സെപ്തംബർ 11ന് ലോകമെമ്പാടും റിലീസ് ചെയ്യും. 18 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ശ്രിയ പിൽഗാവ്കർ, സയാമി ഖേർ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |